vld-1

വെള്ളറട: കനത്തമഴയെ തുടർന്ന് വെള്ളറട വില്ലേജ് ഓഫീസിൽ വെള്ളം കയറി. ഇന്നലെ ഉച്ചയോടെ പെയ്ത മഴയിലാണ് സംഭവം. റോഡുപണി നടക്കുന്ന ആനപ്പാറയിൽ സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസിലേക്കാണ് മഴവെള്ളം ഇരച്ചുകയറിയത്. ജീവനക്കാർ ഏറെ പണിപ്പെട്ടാണ് ഫയലുകൾ വെള്ളം നനയാതെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഉച്ചയ്ക്കുശേഷം വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ഭാഗികമായി നിലച്ചു.