വെള്ളറട:വെള്ളറട ആക്ഷയ സി.എസ്.സി സെന്ററിന്റെ നേതൃത്വത്തിൽ സ്ത്രീ സ്വാഭിമാൻ പദ്ധതി പ്രകാരം മൈലച്ചൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച നാപ്കിൻ യൂണിറ്റിന്റെ ഉദ്ഘാടനവും സൗജന്യ വിതരണവും സ്കൂൾ പ്രിൻസിപ്പൽ മിനി നിർവഹിച്ചു. വെള്ളറട അക്ഷയ സി.എസ്.എസ്.സി സംരംഭകൻ ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സൗഹാർദ്രപരമായ വസ്തുക്കൾ ഉപയോഗിച്ചാണ് നാപ്കിൻ നിർമ്മിക്കുന്നത്.