2

വിഴിഞ്ഞം: മുക്കോലയിലെ സൂപ്പർമാർക്കറ്റിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ചന്ദ്രശേഖരൻ എന്നയാളിന്റെ വാഹനമാണ് മോഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം. മോഷണദൃശ്യം സമീപത്തെ സി.സി.ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ദ‌ൃശ്യങ്ങളിലുള്ള മൂന്നംഗ സംഘത്തിലെ ഒരാളാണ് വാഹനം മോഷ്ടിച്ചു കടന്നതെന്നും ഇയാളെക്കുറിച്ച് സൂചനകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു.