നെടുമങ്ങാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റയും അമരത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 5ന് വൈകിട്ട് നാലിന് ചേർത്തല എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള കർമ്മപരിപാടികളുടെ ഉദ്‌ഘാടന ചടങ്ങ്, യോഗം നെടുമങ്ങാട് യൂണിയൻ ആസ്ഥാനമായ പഴകുറ്റി ഓഫീസിൽ തത്സമയം സംപ്രേഷണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ, സാമുദായിക നേതാക്കൾ പങ്കെടുക്കും. തത്സമയ സംപ്രേഷണം നെടുമങ്ങാട് യൂണിയൻ ഒരുക്കിയിയിട്ടുണ്ടെന്ന് യൂണിയൻ പ്രസിഡന്റ് എ. മോഹൻദാസ് അറിയിച്ചു. ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റിയംഗങ്ങൾ,വനിതാസംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ ഉച്ച കഴിഞ്ഞ് 2.30 ന് പഴകുറ്റി യൂണിയൻ ഓഫീസിൽ എത്തിച്ചേരണം. ഉദ്‌ഘാടന ചടങ്ങ് വീക്ഷിക്കാൻ യൂണിയൻ ഓഫിസിൽ ബിഗ് സ്‌ക്രീൻ സജ്ജീകരിച്ചിട്ടുണ്ട്.