തിരുവനന്തപുരം: സി.പി.എം നേമം ഏരിയാ കമ്മിറ്റി ഓഫീസായ അവണാകുഴി സദാശിവൻ സ്മാരക ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഫക്കീർജി സ്മാരക കോൺഫറൻസ് ഹാൾ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മാടസ്വാമി സ്മാരക സെമിനാർ ഹാൾ സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാറും ഇ.എം.എസ് സ്മാരക ലൈബ്രറി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയും മീഡിയ റൂം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പുത്തൻകട വിജയനും നിർവഹിച്ചു. ജില്ലാ കമ്മിറ്റിയംഗം തിരുവല്ലം ശിവരാജൻ, എം.എൽ.എമാരായ ഐ.ബി. സതീഷ്, കെ. ആൻസലൻ, മുൻ എം.എൽ.എ വെങ്ങാനൂർ ഭാസ്‌കരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, കല്ലിയൂർ ശ്രീധരൻ, ബാലരാമപുരം കബീർ,ആർ.പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.സി.പി.എം നേമം ഏരിയാകമ്മിറ്റി സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ അഡ്വ. എ. പ്രതാപചന്ദ്രൻ നന്ദിയും പറഞ്ഞു.