വിഴിഞ്ഞം: കോസ്റ്റൽ പൊലിസ് സ്റ്റേഷന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ഹാർബർ വാർഡിൽ ഗാർഹിക പീഡനങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. സിറ്റി വനിത സെൽ കൗൺസിലർ ദീപ ക്ലാസെടുത്തു. എസ്.എച്ച്.ഒ എച്ച്. അനിൽകുമാർ,എസ്.ഐമാരായ പത്മകുമാർ,ബാബു.എ.എസ്.ഐ അജികുമാർ, ബീറ്റ് ഓഫീസർ ശ്യാംകുമാർ, ഷീന എന്നിവർ പങ്കെടുത്തു.