പാറശാല:തിരുവനന്തപുരം ഫെഡറേഷൻ ഒഫ് ഫാർമേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഫാർമർ പ്രൊഡ്യൂസർ കമ്പനികളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർക്കും ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്കുമായി സംഘടിപ്പിച്ച ട്രെയിനിംഗ് പ്രോഗ്രാം അഡ്വ. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാംഫെഡ് പ്രസിഡന്റ് വി. ഹജികുമാർ അദ്ധ്യക്ഷത വഹിച്ചു.ഫാംഫെഡ് സി.ഇ.ഒ ബാലയ്യൻ, ട്രാവൻകൂർ ഇൻലാൻഡ് ഫിഷ്‌ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ബാബു സുരേഷ്, ബോർഡ്‌ മെമ്പർമാരായ മധുസൂദനൻ നായർ, അയ്യപ്പൻ നായർ, സോളമൻ, വിജയകുമാരൻ, പ്രഭാകരപിള്ള, ബിന്ദു ജസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.നബാർഡ് കൺസൾട്ടന്റ് എബ്രഹാം ജോജി,ചാർട്ടേഡ് അക്കൗണ്ടന്റ് ബിജു.പി. നായർ,അഗ്രിഹോർട്ടി ഡവലപ്മെന്റ് ചെയർമാൻ ഡോ.കമലാസനൻ പിള്ള,സംഘമൈത്രി ചെയർമാൻ ബാലചന്ദ്രൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.