swami

ളാക്കാട്ടൂർ: ഗീതാ മന്ദിർ ആശ്രമം മഠാധിപതി സ്വാമി വേദാനന്ദ സരസ്വതി മഹാരാജ് (76) സമാധിയായി. ശ്വാസതടസത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചിന്മയ മിഷന്റെ കേരള ചീഫ് ആയിരുന്നു. 1999 മുതൽ ഹിന്ദു മാർഗദശക് മണ്ഡലിന്റെ ജനറൽ കൺവീനറായും 2003 മുതൽ 2010 വരെ മണ്ഡലിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2018 മുതൽ ളാക്കാട്ടൂരിൽ ചെറിയൊരു ആശ്രമം പുതുതായി സ്ഥാപിച്ചായിരുന്നു പ്രവർത്തനം.