nam

കിളിമാനൂർ: സമഗ്രശിക്ഷാ കേരളം കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി വിരൽത്തുമ്പിലെ മായാജാലം, സൃഷ്ടി, സർഗം, കരവിസ്മയം, ഒപ്പം ചേരാം ഒത്തുചേരാം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

എട്ട് പഞ്ചായത്ത് കേന്ദ്രങ്ങളിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന, പഴയകുന്നുമ്മൽ കെ. രാജേന്ദ്രൻ, നാവായിക്കുളം ബേബി രവീന്ദ്രൻ, കിളിമാനൂർ ടി.ആർ. മനോജ്, കരവാരം വി. ഷിബുലാൽ, പുളിമാത്ത് ജി. ശാന്തകുമാരി, നഗരൂർ ഡി. സ്മിത, മടവൂർ എം. ബിജുകുമാർ എന്നിവർ കുട്ടികളുടെ വീട്ടിൽ എത്തി ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പങ്കെടുത്ത കുട്ടികളുടെ ചിത്രം പതിച്ച മെമന്റോ, ഡ്രോയിംഗ് ബുക്ക്, വർണ പെൻസിലുകൾ, മിഠായി, പലഹാരങ്ങൾ എന്നിവ സമ്മാനിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു വി.ആർ നേതൃത്വം നൽകി.