വിതുര:സി.പി.എം വിതുര ഏരിയാസമ്മേളനത്തിന്റെ ഭാഗമായി ദേശീയത, മതനിരപേക്ഷത,നവോത്ഥാനം എന്നീ വിഷയത്തെ ആസ്പദമാക്കി വിതുര സർവീസ് സഹകരണബാങ്ക് ഹാളിൽ സെമിനാർ നടത്തി.ഡോ.എം.എ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.സി.പി.എം വിതുര ഏരിയാകമ്മിറ്റിഅംഗം ജെ.വേലപ്പൻ അദ്ധ്യക്ഷത വഹിച്ചു.ജി.സ്റ്റീഫൻ എം.എൽ.എ,സി.പി.എം വിതുര ഏരിയാകമ്മിറ്റിസെക്രട്ടറി എൻ.ഷൗക്കത്തലി,വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ,തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.