വിതുര:വൈദ്യുതിമേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംയുക്തതൊഴിലാളിസംഘടനയുടെ നേതൃത്വത്തിൽ ഇലക്ട്രിക്സിറ്റി വിതുര സെക്ഷനിലെ തൊഴിലാളികൾ വിതുര കലുങ്ക് ജംഗ്ഷനിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് ഉദ്ഘാടനം ചെയ്തു.സി.പി.എം വിതുര ഏരിയാകമ്മിറ്റിഅംഗം സനൽകുമാർ,കല്ലാർവിക്രമൻ എന്നിവർ പങ്കെടുത്തു.