
ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് കലാസാഹിത്യ മത്സരങ്ങൾ അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിക്കുമെന്ന് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിച്ചു.
ലോകത്തിന്റെ ഏതു കോണിലിരുന്നും ശിവഗിരിയിലെ കലാസാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കാം. കാവ്യാലാപനം, പ്രസംഗം എന്നിവയിൽ ഓൺലൈനായും രചനാമത്സരങ്ങളിൽ ഓഫ് ലൈനായും പങ്കെടുക്കാം. മത്സരാർത്ഥികൾ ഡിസംബർ 7നകം പേരുകൾ രജിസ്റ്റർ ചെയ്യണം.. ഡോ. അഞ്ചയിൽ രഘു (9447663204), അഡ്വ. വിനോദ് (9446700962), പുത്തൂർ ശോഭനൻ (9447894254), സുമിത്ര (9645932986) എന്നിവരുടെ വാട്ട്ആപ്പ് നമ്പരുകളിൽ ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രാഥമികതല മത്സരങ്ങൾ ഡിസംബർ 11, 12 തീയതികളിലും ഫൈനൽ മത്സരങ്ങൾ ഡിസംബർ 20 മുതൽ 25 വരെയും നടത്തും. വിശദവിവരങ്ങൾക്ക് ഡോ. അഞ്ചയിൽ
രഘുവിനെ ബന്ധപ്പെടണമെന്ന് മീഡിയാകമ്മിറ്റി ചെയർമാൻ ഡോ. എം. ജയരാജു അറിയിച്ചു.
മത്സരങ്ങൾ:
1- ഗുരുദേവകൃതികളുടെ ആലാപനം- എൽ.പി വിഭാഗം (ദൈവദശകം), യു.പി വിഭാഗം (ശിവപ്രസാദപഞ്ചകം), ഹൈസ്കൂൾ വിഭാഗം (ചിജ്ജഡചിന്തനം 10 ശ്ലോകം), ഹയർസെക്കൻഡറി വിഭാഗം (അനുകമ്പാദശകം), കോളേജ് വിഭാഗം (ബ്രഹ്മവിദ്യാപഞ്ചകം), പൊതുവിഭാഗം (ഷണ്മുഖസ്തോത്രം ആദ്യ അഞ്ച് ശ്ലോകം).
2- പ്രസംഗം (മലയാളം & ഇംഗ്ലീഷ്)- എൽ.പി വിഭാഗം (ശ്രീനാരായണഗുരു, Rising sun of chempazhanthy), യു.പി വിഭാഗം (ശ്രീനാരായണഗുരുവും കുമാരനാശാനും, The teachings of Sreenarayana Guru), ഹൈസ്കൂൾ വിഭാഗം (സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം, The meeting of Guru with Gandhiji), ഹയർസെക്കൻഡറി വിഭാഗം (ശ്രീനാരായണഗുരുവിന്റെ ജാതിരഹിതസമൂഹം, Guru speaks "liquor is poison"), കോളേജ് വിഭാഗം (ശ്രീനാരായണസാഹിത്യം, Sreenarayana Guru & Scientific thinking), പൊതുവിഭാഗം (ശ്രീനാരായണഗുരു- കേരളനവോത്ഥാനത്തിന്റെ പിതാവ്, SreeNarayana Guru's concept of health and hygiene).
3 -പ്രബന്ധ രചന (മൂന്ന് വിഷയങ്ങളെയും അടിസ്ഥാനമാക്കി)-ഹയർസെക്കൻഡറി വിഭാഗം : ശ്രീനാരായണഗുരുവിന്റെ ക്ഷേത്രസങ്കല്പം, ശ്രീനാരായണഗുരുവും യുക്തിചിന്തയും, ശ്രീനാരായണഗുരുവും ആചാര പരിഷ്കരണവും. കോളേജ് വിഭാഗം: ശ്രീനാരായണ സാഹിത്യം, ശ്രാനാരായണഗുരുവിനെക്കുറിച്ചുള്ള ഗവേഷണപ്രബന്ധങ്ങൾ, ശിവഗിരിതീർത്ഥാടന ലക്ഷ്യങ്ങളുടെ സത്ത. പൊതുവിഭാഗം: ശ്രീനാരായണഗുരുവിന്റെ സാമ്പത്തികശാസ്ത്രദർശനം, ശ്രീനാരായണഗുരു ഒരു മനഃശാസ്ത്രജ്ഞൻ, ശ്രീനാരായണഗുരുവിന്റെ വിശ്വദർശനം.
4 - കവിതാരചന (രണ്ട് വിഷയങ്ങളെയും അടിസ്ഥാനമാക്കി)-ഹയർസെക്കൻഡറി വിഭാഗം : ചെമ്പഴന്തി, ഒരുജാതി ഒരുമതം, കോളേജ് വിഭാഗം: സർവരും സോദരത്വേന, മരുത്വാമലയിലൂടെ
പൊതുവിഭാഗം: ആഹാബഹുലക്ഷം ജനം, ചിന്നസ്വാമി
5 ശ്രീനാരായണ ക്വിസ് : ശ്രീനാരായണഗുരുവിന്റെ ജീവിതം, കൃതികൾ, ശ്രീനാരായണസാഹിത്യം എന്നിവയെ അടിസ്ഥാനമാക്കി.