
ചിറയിൻകീഴ്: ആൾ കേരളഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എ.കെ.പി.എ) ചിറയിൻകീഴ് മേഖല സമ്മേളനം ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ ജി.ബി. മുകേഷ് ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ ജില്ലാ പ്രസിഡന്റ് കുമാർ വിബ്ജിയോർ അദ്ധ്യക്ഷത വഹിച്ചു.എ.കെ.പി.എ സംസ്ഥാന സെക്രട്ടറി അനിൽ മണക്കാട് മുഖ്യപ്ര ഭാഷണം നടത്തി. മികച്ച നാടക ഗാനരചനയ്ക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ കവി രാധാകൃഷ്ണൻ കുന്നുംപുറം, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സി.ഐ ജി.ബി. മുകേഷ്, എസ്.ഐ ഉണ്ണിക്കൃഷ്ണൻ എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ എ.കെ.പി.എ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. മികച്ച രീതിയിൽ സംഘടനാ പ്രവർത്തന മികവ് പുലർത്തിയ യൂണിറ്റ്, മേഖലാ ഭാരവാഹികളെ അനുമോദിച്ചു. എ.കെ.പി.എ ഭാരവാഹികളായ സാബു സീലി, ബൈന മണി, സജാദ്, വേണു, എന്നിവർ സംസാരിച്ചു. സതീഷ് വസന്ത് സ്വാഗതവും രാജീവ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി രാജീവ്.ജി (പ്രസിഡന്റ്), ഷെരീർ (വൈസ് പ്രസിഡന്റ്), ബൈജു ജി ബാലൻ (സെക്രട്ടറി),ഷെഫീഖ് (ജോയിന്റ് സെക്രട്ടറി), അനിൽ ഡിവൈൻ (ട്രഷറർ), ജില്ലാ കമ്മിറ്റിയിലേക്ക് സജാദ്, വേണു എന്നിവരെ തിരഞ്ഞെടുത്തു. സജു സത്യൻ വരണാധികാരിയായിരുന്നു.