gst

തിരുവനന്തപുരം:സർക്കാരിന്റെ കരാർ പ്രവൃത്തികൾക്ക് ഈടാക്കുന്ന ജി.എസ്.ടി പതിനെട്ട് ശതമാനമായി കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

നാലുശതമാനമായിരുന്നു വാറ്റ് നികുതി. ജി.എസ്.ടി വന്നതോടെ അത് പന്ത്രണ്ടായി. പതിനെട്ടാക്കിയാൽ കരാറുകാർക്ക് വൻസാമ്പത്തിക ബാദ്ധ്യതയും പ്രവർത്തന നഷ്ടവുമുണ്ടാകുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.