ബാലരാമപുരം:എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്ക് തെർമൽ സ്‌കാനർ നൽകി. വിതരണോദ്ഘാടനം നേമം ഗവ.യു.പി.എസിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂറിന് നൽകി നിർവഹിച്ചു.ഭാരവാഹികളായ സിനിഷ്കുമാർ,അസീന,എസ്.രാജശേഖരൻ,സതീഷ് സത്യനേശൻ എന്നിവർ പങ്കെടുത്തു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂജപ്പുര ഏരിയായിലെ 11 വിദ്യാലയങ്ങൾക്കാണ് തെർമൽ സ്കാനർ നൽകിയത്.