നെയ്യാറ്റിൻകര: നെയ്യാറ്രിൻകരയിലെ പ്രമുഖ വ്യവസായി വി. ജയരാജന്റെ (അപ്പു) നിര്യാണത്തിൽ അനുശോചിക്കും. ഇന്ന് രാവിലെ 11ന് ആലുംമൂട് എസ്.ആർ ഹാളിൽ നടക്കുന്ന സമ്മേളനം എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര ലത്തീൻ രൂപത വികാരി ജനറൽ മോൺ ജി.ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിക്കും.