
തിരുവനന്തപുരം: കേരള ലീഗൽ മെട്രോളജി എൻഫോഴ്‌സ്‌മെന്റ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.എൽ.എം.ഒ.എ) സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കും. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, ജോയിന്റ് കൗൺസിൽ ചെയർമാൻ എ.ഷാനവാസ് ഖാൻ, ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ഇന്ദുശേഖരൻ നായർ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കെ.എൽ.എം.ഒ.എ പ്രസിഡന്റ് എം.ആർ.ശ്രീകുമാർ, വർക്കിംഗ് പ്രസിഡന്റ് അബ്ദുൾ ഹഫീസ്, ജനറൽ സെക്രട്ടറി എം.എസ്.സന്തോഷ്, ട്രഷറർ ബി.എസ്.ജയകുമാർ എന്നിവർ പങ്കെടുത്തു.