ആറ്റിങ്ങൽ: കെ.എസ്.ആർ ടി.സി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായി നടക്കുന്ന സമര പ്രചാരണ ജാഥയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണം നൽകി. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, പാർക്ക് ചെയ്തിരിക്കുന്ന ബസുകൾ നിരത്തിലിറക്കി എം.പാനൽ ജീവനക്കാരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് ജിവനക്കാർ സമരത്തിനൊരുങ്ങുന്നത്. ആറ്റിങ്ങൽ ഡിപ്പോയിൽ ചേർന്ന സ്വീകരണ സമ്മേളനം സി.ഐടി.യു ജില്ലാ വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ. ബി. സത്യൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ എസ്.ആർ, നീതിഷ് സ്വീകരണം ഏറ്റുവാങ്ങി, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഇ. സുരേഷ്, എസ്. സുരേഷ് ബാബു, എസ്.ശ്രീദേവി, സുശീലൻ എന്നിവർ സംസാരിച്ചു.