
അല്ലു അർജുൻ നായകനും ഫഹദ് ഫാസിൽ പ്രതിനായകനുമായി അഞ്ച് ഭാഷകളിൽ രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗമായ പുഷ്പ ദി റൈസിന്റെ ട്രെയിലർ ഡിസംബർ 6 തിങ്കളാഴ്ച റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങളുടെ തകർപ്പൻ വിജയത്തിന്ശേഷം സംവിധായകൻ സുകുമാറും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം ലോകവ്യാപകമായി ഡിസംബർ 17ന് റിലീസ് ചെയ്യും.രശ്മികാ മന്ദാനയാണ് നായിക. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്നു. മിറോസോ ക്യൂബ ബ്രോസെക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹരീഷ്, ഉത്തമൻ, വെണ്ണേല കിഷോർ, അനസൂയ ഭരദ്വാജ്, ശ്രീതേജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.