തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി നാളെ വൈകിട്ട് 4ന് ചേർത്തല എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള കർമ്മപരിപാടികളുടെ ഉദ്ഘാടന ചടങ്ങ് പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയനിൽ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് അറിയിച്ചു.
ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വനിതാസംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ ഉച്ചയ്ക്ക് 2.30ന് യൂണിയൻ ഒാഫീസിൽ എത്തിച്ചേരണം. ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാൻ യൂണിയൻ ഓഫിസിൽ ബിഗ് സ്ക്രീൻ സജ്ജീകരിച്ചിട്ടുണ്ടെന്നും യൂണിയൻ പ്രസിഡന്റ് അറിയിച്ചു.