
തിരുവനന്തപുരം: സെന്റർ ഫോർ റീഹാബിലേഷൻ ഒഫ് ദ ഡിസേബിൾഡിന്റെ (സി.ആർ.ഡി) ലോക വികലാംഗ ദിനാഘോഷം ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഡോ. ജോൺസ് ഹാളിൽ നടക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ, മോഡറേറ്റർ എ. ധർമ്മരാജ് റസാലം, ഡെപ്യൂട്ടി മോഡറേറ്റർ ഡോ. റൂബൻ മാർക്ക് എന്നിവർ മുഖ്യാതിഥികളായിരിക്കും.