
തെന്നിന്ത്യയിലെ സൂപ്പർ നായികമാരിലൊരാളാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള താരത്തിന്ഇൻസ്റ്റഗ്രാമിൽ മാത്രം പതിമൂന്ന് മില്യൺ ഫോളോവേഴ്സുണ്ട്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിലൂടെ ഇല്യാന പങ്കുവയ്ക്കാറുണ്ട്.ഇപ്പോൾ മാലിദ്വീപിൽ അവധിക്കാലമാഘോഷിക്കുന്ന താരം പങ്കുവച്ചിരിക്കുന്ന ബിക്കിനി ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ തീപടർത്തുകയാണ്.
വെള്ള ബിക്കിനി ധരിച്ച തന്റെ ചിത്രത്തിനൊപ്പം കടലും ആകാശവും എല്ലാം എനിക്കായി എന്നാണ് ഇല്യാന കുറിച്ചിരിക്കുന്നത്. തന്റെ ബിക്കിനി ചിത്രങ്ങൾ ഇതിന് മുൻപും താരം പങ്കുവച്ചിട്ടുണ്ട്.
മുപ്പത്തിനാലുകാരിയായ ഇല്യാന 2006-ൽ ദേവദാസ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്അഭിനയരംഗത്ത് തുടക്കം കുറിച്ചത്. മികച്ച വിജയം നേടിയ ചിത്രം പുതുമുഖ നായികയ്ക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ഇല്യാനയ്ക്ക് നേടിക്കൊടുത്തു.
തകർപ്പൻ വിജയമായ പോക്കിരിയിലെ നായികാവേഷമാണ് ഇല്യാനയെ തെലുങ്കിലെ താരറാണിയാക്കിയത്. തമിഴിലും ബോളിവുഡിലും അഭിനയിച്ചിട്ടുള്ള ഇല്യാന ഇപ്പോൾ ബൽവീന്ദർ സിംഗ് ജനുജ സംവിധാനം ചെയ്യുന്ന തേരാ ക്യാ ഹോഗാ ലവ്ലി എന്ന ബോളിവുഡ് ചിത്രത്തിലാണ് അഭിനയിക്കുന്നത്. രൺദീപ് ഹൂഢയാണ് നായകൻ.