
 എട്ട് റൂട്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കും
തിരുവനന്തപുരം: നഗരത്തിൽ കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ സിറ്റി സർക്കുലർ സർവീസിലേക്ക് കൂടുതൽ യാത്രക്കാർ കയറിത്തുടങ്ങി. സർക്കാർ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ബന്ധിപ്പിക്കുന്ന രീതിയിലാണ് സർവീസുകൾ തയ്യാറാക്കുന്നത്.
ഏഴ് റൂട്ടുകളിൽ നടപ്പിലാക്കിയ പദ്ധതി എട്ട് റൂട്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നാണ് അധികൃതർ പറയുന്നത്. മുടവൻമുകളിലേക്കും പാപ്പനംകോട്ടേക്കും സിറ്റി സർക്കുലർ നീളുമെന്നാണ് വിവരം. കൂടുതൽ സർക്കുലർ ബസുകൾ നിരത്തിലിറക്കാനും പദ്ധതിയുണ്ട്.
സമാനമായ രീതിയിൽ കൊച്ചി ഉൾപ്പെടെയുള്ള മറ്ര് നഗരങ്ങളിലേക്കും സിറ്റി സർക്കുലർ സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി നീക്കം തുടങ്ങി. രാവിലെ 6ന് ആരംഭിക്കുന്ന സർവീസുകൾ തിരക്കുള്ള സമയങ്ങളിൽ 15 മിനിട്ട് ഇടവിട്ടും തിരക്കില്ലാത്ത സമങ്ങളിൽ 30 മിനിട്ട് ഇടവിട്ടും അതത് പോയിന്റുകളിലെത്തും. നിലവിൽ രാത്രി എട്ടുവരെയാണ് സർവീസുകൾ നിശ്ചയിച്ചിരിക്കുന്നത്.
സർവീസ് ഇങ്ങനെ
---------------------------------------
 ഓരോ റൂട്ടുകളെയും തിരിച്ചറിയാൻ പ്രത്യേകം നിറങ്ങൾ
(റെഡ്,ബ്ലൂ,മജന്ത,യെല്ലോ,വയലറ്റ്,ബ്രൗൺ,ഗ്രീൻ)
 മിനിമം ചാർജ് 10 രൂപയും പരമാവധി 30 രൂപയും. ഏത് റൂട്ടിലും
പരിധിയില്ലാതെ 24 മണിക്കൂർ യാത്ര ചെയ്യാൻ 50 രൂപയ്‌ക്ക് ഗുഡ് ഡേ ടിക്കറ്റ്
 സർവീസിന്റെ നടത്തിപ്പിന് ആകെ 278 ബസ് സ്റ്റോപ്പുകൾ
 ഓരോ സ്റ്റോപ്പും തിരിച്ചറിയാൻ ഏകീകൃത നമ്പറുകൾ
 പണരഹിത ഇടപാടുകൾക്കായി ട്രാവൽ കാർഡുകൾ
മൂന്ന് ദിവസത്തെ വരുമാനം
--------------------------------------
പേരൂർക്കട ഡിപ്പോ
-----------------------------------
ആകെ സർവീസ് - 84
വരുമാനം - 62,233 രൂപ
യാത്രക്കാർ - 4503
കിലോമീറ്റർ - 9774
സിറ്റി ഡിപ്പോ
-------------------------
ആകെ സർവീസ് - 114
വരുമാനം - 1,40,243 രൂപ
യാത്രക്കാർ - 10519
ഓടിയ കിലോമീറ്റർ - 14,154
സിറ്റി സർക്കുലർ സർവീസ് ജനങ്ങൾക്കിടയിൽ പുതിയ സംരംഭമാണ്. മനസിലാക്കാൻ
സമയമെടുക്കും. കുറച്ചുദിവസം കൊണ്ടുതന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.'
ബിജു പ്രഭാകർ, ചെയർമാൻ & എം.ഡി
കെ.എസ്.ആർ.ടി.സി