വക്കം: കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. അരലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്കൂളിലെ നവീകരണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് മീറ്റർ ബോർഡ്, ഫ്യൂസ് കാരിയർ, ഇ.എൽ.സി.ബി സ്വിച്ച് ബോർഡുകൾ തുടങ്ങിയവയാണ് മോഷണം പോയത്. കല്ലമ്പലം പൊലീസിൽ പരാതി നൽകി.