തിരുവനന്തപുരം: ബ്രെയിൻ ട്യൂമർ ബാധിച്ച് കാഴ്ചശക്തി നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ കുടുംബത്തെ സഹായിക്കാൻ ബിരിയാണി ചലഞ്ചുമായി ബാർബർ - ബ്യൂട്ടീഷന്മാരുടെ ' കട്ടേഴ്സ് " എന്ന വാട്സ്ആപ്പ് കൂട്ടായ്‌മ.
ചെമ്പൂര് ചിലമ്പറ സ്വദേശിയും ബാർബറുമായ സുജിത്തിനായി ( 35) 7ന് വലിയവിളയിലാണ് ''കണ്ണീരൊപ്പാൻ കട്ടേഴ്സ്'' എന്ന പേരിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് സുജിത്തിന്റെ കുടുംബം.