
ബാലരാമപുരം: തേമ്പാമുട്ടം തലയൽ തോടിലെ തകർന്ന ബണ്ടുകൾ എം.എൽ.എയും ഇറിഗേഷൻ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം സന്ദർശിച്ചു. രണ്ട് വർഷമായി തലയൽ തോടിന് സമീപം ബണ്ടുകൾ തകർന്ന നിലയിലാണ്. ഇക്കാരണത്താൽ കർഷകരുടെ അയ്യായിരത്തോളം വാഴകളാണ് വെള്ളത്തിൽ മുങ്ങി നാശനഷ്ടമുണ്ടായത്. കൃഷിഭവനിൽ നിരവധി പരാതികൾ കർഷകർ കൈമാറിയെങ്കിലും അടിയന്തര ധനസഹായം ലഭിച്ചില്ലെന്നാണ് കർഷകരുടെ പരാതി. മന്ത്രി റോഷി അഗസ്റ്റിനുമായി അഡ്വ.എം.വിൻസെന്റ് എം.എൽ.എ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ബണ്ട് പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി സ്ഥലം സന്ദർശിക്കുകയായിരുന്നു. മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ ജ്യോതി മേരി ചാക്കോ, അസി. എൻജിനിയർ ആർ.സുരേഷ് എന്നിവർ എം.എൽ.എയോടൊപ്പം തലയൽ തോട് സന്ദർശിച്ചു.