general

ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാതയ്ക്ക് സമീപം പള്ളിച്ചൽ തോടിന്റെ കര ഇടിഞ്ഞ് താഴ്ന്ന് സമീപത്തെ വീട് അപകടഭീഷണിയിൽ. പള്ളിച്ചൽ തോടിന് സമീപം പ്രേമലതയുടെ രണ്ടുനില വീടാണ് ഭീഷണി നേരിടുന്നത്. തോടിനോട് ചേർന്നുള്ള സംരക്ഷണഭിത്തി പൂർണമായും തകർന്ന് തോട്ടിലേക്ക് വീണതോടെ വീട് ഏത് നിമിഷവും തകർന്ന് വീഴാറായ നിലയിലാണ്. കനത്ത മഴയിൽ വീടിന്റെ അടിസ്ഥാന നിർമ്മിതിയുടെ ഒരും ഭാഗം മണ്ണൊലിപ്പിൽ തകർച്ചയുടെ വക്കിലായിരിക്കുകയാണ്. ഇതോടൊപ്പം സമീപത്തെ വീടുകളും അപകടാവസ്ഥയിലാണ്. തോടിന് സമീപം കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമ്മിച്ച് വീടുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.