
ചിറയിൻകീഴ്: ശാർക്കര ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിന്റെ പേരിൽ ഗുരുവിന്റെ ധന്യമുഹൂർത്തങ്ങളും മഹാസന്ദേശങ്ങളുമടക്കം പുതുവർഷ കലണ്ടർ ഉൾക്കൊള്ളിച്ച് പുറത്തിറക്കിയ ഗുരു വർഷ സൂചികയുടെ വിതരണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ ആദ്യ പ്രതി ശാർക്കര ഗുരുക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഡോ. ബി. സീരപാണിക്ക് കൈമാറി നിർവഹിച്ചു. ശ്രീനാരായണ ഗുരുദേവൻ ട്രസ്റ്റ് സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, നോബിൾ സ്കൂൾസ് മാനേജർ പി. സുഭാഷ് ചന്ദ്രൻ, ഗുരുക്ഷേത്ര ഭരണസമിതിയംഗം പുതുക്കരി സിദ്ധാർത്ഥൻ, ക്ഷേത്ര കാര്യദർശി ജി. ജയചന്ദ്രൻ,യൂണിയൻ കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ എന്നിവരും ബിജോയ് നിറക്കൂട്ടും പങ്കെടുത്തു. താലൂക്കിലെ 20000ത്തോളം വരുന്ന ഗുരുവിശ്വാസികളുടെ ഭവനങ്ങളിലും ഗുരുവർഷ സൂചിക എത്തിക്കുകയെന്നതാണു യൂണിയൻ ലക്ഷ്യമിടുന്നത്. എസ്.എൻ.ഡി.പി ശാഖാ യോഗങ്ങളിലെ വനിതാ സംഘം - യൂത്ത്മൂവ്മെന്റ് - മൈക്രോ ഫിനാൻസ് യൂണിറ്റ് പ്രവർത്തകർ മുഖേന സൗജന്യമായി വീടുകളിലെത്തിക്കും. ശാർക്കര ഗുരുക്ഷേത്ര ദർശന സമയങ്ങളിൽ ക്ഷേത്രം ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 9633394130. സഭവിള ശ്രീനാരായണാശ്രമത്തിൽ പ്രവർത്തിക്കുന്ന യൂണിയൻ ഓഫീസിൽ നിന്നും സൗജന്യമായി വാങ്ങാവുന്നതാണ്.