v-joy-mla

വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ കോട്ടയിൽപാണി, ഇലകമൺ ഗ്രാമപഞ്ചായത്തിലെ പളളിത്തൊടി കുടിവെളള പദ്ധതികൾക്ക് ടെന്റർ ക്ഷണിച്ചു. കോട്ടയിൽപാണി കുടിവെള്ളപദ്ധതിക്ക് ഗ്രാമപഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത് നൽകിയിട്ട് പത്ത് വർഷത്തിലധികമായി. നാല് വാർഡുകളിൽ സുലഭമായി കുടിവെള്ളം ലഭിക്കുന്ന പദ്ധതിയാണിത്. ചില സാങ്കേതിക കാരണങ്ങളാൽ മുടങ്ങിപോയ പദ്ധതി അഡ്വ. വി. ജോയി എം.എൽ.എയുടെ ശ്രമഫലമായി വാട്ടർഅതോറിട്ടി ഏറ്റെടുക്കുകയും 1 കോടി 60 ലക്ഷംരൂപ എസ്റ്റിമേറ്ര് തയ്യാറാക്കി ടെന്റർ ചെയ്തിരിക്കുകയുമാണ്. ഇലകമൺ ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് കെടാകുളം, ഹരിഹരപുരം, ഊന്നിൻമൂട്, സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ആലുവിളപ്പുറം, തോണിപ്പാറ. ഈ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനാണ് പള്ളിത്തൊടി പദ്ധതി നടപ്പിലാക്കുന്നത്. പള്ളിത്തൊടിയിലെ നീരുറവയിൽ നിന്ന് സംഭരിക്കുന്ന വെള്ളം ഓവർഹെഡ് ടാങ്കിൽ എത്തിച്ചാണ് ജലവിതരണം നടത്തുന്നത്. പദ്ധതിക്കായി 1.55കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ടെന്റർ ചെയ്യുകയും ചെയ്തു.