
കോവളം: സമൂഹത്തിൽ പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നേറിയാൽ മാത്രമേ ജീവിതത്തിന് അർത്ഥമുണ്ടാവുകയുള്ളൂയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ മരുതൂർകോണം പട്ടം എ. താണുപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സഹപാഠിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥി ദേവശ്രീക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം. വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. മൻമോഹൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽകുമാർ, എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ഇ. ശ്രീധർ, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ ഇ. മിനി, അസി. ഡയറക്ടർ ഒ.എസ്. ചിത്ര, സ്‌കൂൾ പ്രിൻസിപ്പൽ വി.എസ്. ഷാബു, മാനേജർ ഡി.എസ്. ആദർശ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി.പി. സതീഷ്, ദേവശ്രീയുടെ മാതാവ് സിന്ധു തുടങ്ങിയവർ സംസാരിച്ചു.