nims

നെയ്യാറ്റിൻകര: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നിംസ് സ്‌പെക്ട്രം ശിശുവികസന ഗവേഷണ കേന്ദ്രത്തിൽ നെയ്യാറ്റിൻകര ബ്ലോക്ക് സ്‌പെഷ്യൽ എഡ്യൂക്കേറ്റേഴ്‌സിനും സി.ആർ.പി കോ ഓർഡിനേറ്റേഴ്‌സിനുമായി പരിശീലന ക്ലാസ്, ബോധവത്കരണം എന്നിവ നടത്തി. കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും സ്‌പെക്ട്രം ഡയറക്ടറുമായ ഡോ. എം.കെ.സി.നായർ അദ്ധ്യക്ഷത വഹിച്ചു. നിംസ് നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജോസഫിൻ വിനിറ്റ, ബ്ലോക്ക് ബി.ആർ.സി പ്രോജക്ട് കോ ഓർഡിനേറ്റർ എം. അയ്യപ്പൻ, ഡോ.വിമൽകുമാർ, സ്വപ്ന, രിഫായി അബ്ദുറഹിം തുടങ്ങിയവർ പങ്കെടുത്തു. ആനി സള്ളിവൻ സെന്ററിലും ഭിന്നശേഷി ദിനാചരണം നടത്തി. ജോസഫിൻ വിനിറ്റ ക്ലാസെടുത്തു. പ്രിൻസി മോൾ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എൻ.ഐ ഡെന്റൽ കോളേജ് ഒഫ് ഡെന്റൽ സയൻസിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്ട്രെസ് മാനേജ്മെന്റ് സെമിനാറിൽ നിംസ് സൈക്കോളജിസ്റ്റ് കെ. ബീന ക്ലാസെടുത്തു.