
തിരുവനന്തപുരം: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുൻ പ്രസിഡന്റ് കാവ്യാട്ട് മാധവൻകുട്ടിയുടെ ഒന്നാം ചരമ വർഷികം ആചരിച്ചു. ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്‌മരണയോഗത്തിൽ ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ അനുസ്‌മരണ പ്രസംഗം നടത്തി. അഡ്വ. പോത്തൻകോട് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബാബു സുശ്രുതൻ, ടി. തുളസിധരൻ, എ. രാജു, അഖിലേഷ് നെടുമങ്ങാട്, വലിയമല സുകു എന്നിവർ സംസാരിച്ചു.