ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സംഘടനാപ്രവർത്തനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ ഉച്ചയ്ക്ക് 2ന് ആറ്റിങ്ങൽ നടക്കുന്ന യൂണിയൻ തല ആഘോഷം യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി എം. അജയൻ അദ്ധ്യക്ഷത വഹിക്കും.
എൽ.ഇ.ഡി സ്ക്രീനിൽ യോഗം ജനറൽ സെക്രട്ടറിയുടെ കഴിഞ്ഞ 25 വർഷക്കാലത്തെ തിളക്കമാർന്ന സംഘടനാ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയും ചേർത്തലയിലെ ചടങ്ങുകളുടെ ലൈവും പ്രദർശിപ്പിക്കും. യൂണിയൻ കൗൺസിൽ അംഗങ്ങൾ, യൂണിയൻ യൂത്ത് മൂവ്മെന്റ് - വനിതാ സംഘം - സൈബർ സേന എന്നിവയുടെ ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വൈസ് പ്രസിഡന്റുമാർ, യൂണിയൻ മെമ്പർമാർ, വനിതാ സംഘം - യൂത്ത് മൂവ്മെന്റ് - സൈബർ സേന - മൈക്രോ ഫിനാൻസ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി എം. അജയൻ അറിയിച്ചു.