വർക്കല: കാപ്പിൽ റെയിൽവെസ്റ്റേഷനിൽ ട്രെയിൻ നിറുത്താത്തത് കരാറുകാരന്റെ വ്യക്തിപരമായ അസൗകര്യംമൂലമാണെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സ്റ്റേഷനിലെ ഹാൾട്ട് ഏജന്റ് എ. സുരേഷ് അറിയിച്ചു. കൊവിഡ് മഹാമാരിയും തുടർന്ന് ലോക്ക്ഡൗണും മൂലമാണ് ട്രെയിൻ സർവീസുകൾ നിറുത്തിയത്. അതുവരെയും ടിക്കറ്റ് വിതരണം നല്ല നിലയിൽ നടന്നു വന്നു. വൈകാതെ കാപ്പിൽ സ്റ്റേഷനിൽ ട്രെയിനുകളുടെ സ്റ്റോപ്പ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് പറഞ്ഞു.