
വിഴിഞ്ഞം: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) 'തിരികെ സ്കൂളിലേക്ക് ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ വെങ്ങാനൂർ ഗവ. മോഡൽ എച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥി വെണ്ണിയൂർ നെല്ലിവിള മോഴി പറമ്പ് ഹൗസിൽ ബെൻസൻ ബാബുവിന് ഒന്നാം സ്ഥാനം. സ്കൂളിലെത്തിയപ്പോൾ അദ്ധ്യാപിക നൽകിയ കാമറയിൽ ബെൻസൻ അവിചാരിതമായി പകർത്തിയ ചിത്രത്തിലൂടെയാണ് സ്കൂൾ നേട്ടം കൈവരിച്ചത്. കൈറ്റ് ചെയർമാൻ കെ. അൻവർ സാദത്ത്, പി.ആർ.ഡി ചീഫ് ഫോട്ടോഗ്രാഫർ വി. വിനോദ്, ഫോട്ടോഗ്രാഫർ ബി. ചന്ദ്രകുമാർ, കാർട്ടൂണിസ്റ്റ് ഇ. സുരേഷ്, കെ. മനോജ് കുമാർ എന്നിവടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഇന്ന് മഹാത്മാ അയ്യങ്കാളി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടി സമ്മാനങ്ങൾ വിതരണം ചെയ്യും.