
തിരുവനന്തപുരം: പൊതു അവധി ദിനമായ 11ന് ജില്ലയിലെ മജിസ്ട്രേറ്റ് കോടതികൾക്ക് പ്രവൃത്തി ദിനമായിരിക്കും. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സംഘടിപ്പിക്കുന്ന മെഗാ അദാലത്തിന്റെ ഭാഗമായാണിത്.
അന്നേ ദിവസം പൊതുജനങ്ങൾക്ക് നിലവിലുള്ള പെറ്റി കേസുകളിൽ പിഴ ഒടുക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങൾ മജിസ്ട്രേറ്റ് കോടതികളിൽ സജ്ജമാക്കിയിട്ടുണ്ട്. തീർപ്പാക്കാനുള്ള കേസുകളുടെ അനിയന്ത്രിതമായ വർദ്ധന കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നത്.