
പാറശാല: ആറയൂർ ഗവൺമെന്റ് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും കെ.എ.എസ് പരീക്ഷ വിജയിയുമായ ജി.എസ്. പ്രമോദിനെ സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. കെ. ലൈലാസ്, ഹെഡ്മിസ്ട്രസ് ജയലേഖ, എസ്.എം.സി ചെയർമാൻ സി. ശോഭനദാസ്, ബി.ആർ.സി കോ-ഓർഡിനേറ്റർ ജോൺ ബായി എന്നിവർ ചേർന്ന് ജി.എസ്. പ്രമോദിന് സ്കൂളിന്റെ വക ഉപകാരം സമ്മാനിച്ചു. വിവിധ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലനത്തിനായി രൂപീകരിച്ച ക്ലബുകളുടെ ഉദ്ഘാടനവും വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും പ്രമോദ് നിർവഹിച്ചു. എസ്.എം.സി ചെയർമാൻ സി. ശോഭനദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.സി കോ-ഓർഡിനേറ്റർ ജോൺബായി, പ്രിൻസിപ്പൽ ഡോ. കെ. ലൈലാസ് ഹെഡ്മിസ്ട്രസ് ജയലേഖ.ടി.എസ് തുടങ്ങിയവർ പങ്കെടുത്തു.