വെഞ്ഞാറമൂട്: കെ.എസ്.ആർ.ടി.സി ഡിപ്പോയ്‌ക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രികനായ കോലിയക്കോട് തങ്കമല പാട്ടുകളത്തിൽ വീട്ടിൽ നീരജിനാണ് (24) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന ബസ് ഡിപ്പോയിൽ കയറുന്നതിനിടെ ബൈക്കിലിടിക്കുകയായിരുന്നു. അപകട സ്ഥലത്തെത്തിയ നാട്ടുകാർ പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.