ആര്യനാട്: എസ്.എൻ.ഡി.പി യോഗം ആര്യനാട് യൂണിയനിലെ വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജതജൂബിലി കർമ്മ പരിപാടികൾ നാളെ വൈകിട്ട് 2.30ന് യൂണിയൻ മന്ദിര ഹാളിൽ അഡ്വ. ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ.ബാഹുലേയൻ,ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജു മോഹൻ,ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലളിത, മുൻ ആര്യനാട് ഗ്രാമപഞ്ചായത്തംഗം എൻ. ജയമോഹൻ,മുൻ ബ്ലോക്ക് പഞ്ചായത്തംഗം മീനാങ്കൽ കുമാർ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർക്കൊപ്പം ആര്യനാട് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,വൈസ് പ്രസിഡന്റ് മീനാങ്കൽ സന്തോഷ്,ഡയറക്ടർ ബോർഡ് അംഗം എസ്. പ്രവീൺ കുമാർ,എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം എ.പി. സജുകുമാർ, കൗൺസിലർമാരായ കൊറ്റമ്പള്ളി ഷിബു,കൊക്കോട്ടേല ബിജുകുമാർ,കാഞ്ഞിരംവിള ശിശുപാലൻ,വി.ശാന്തിനി,പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ പറണ്ടോട് മുകുന്ദൻ,ജി.വിദ്യാധരൻ,ദ്വിജേന്ദ്ര ലാൽബാബു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പറണ്ടോട് രാജേഷ്,സെക്രട്ടറി അരുൺ.സി. ബാബു,വനിതാ സംഘം പ്രസിഡന്റ് ഡോ.എൻ.സ്വയംപ്രഭ,സെക്രട്ടറി വസന്തകുമാരി ടീച്ചർ,വൈസ് പ്രസിഡന്റ് ശ്രീലത,സൈബർ സേന യൂണിയൻ കൺവീനർ പ്രിജി അനിൽകുമാർ,ശാഖ-പോഷക സംഘടന ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കും. ആര്യനാട് യൂണിയനെ വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജതജൂബിലി യൂണിയൻ ആര്യനാട് എന്ന്‌ നാമകരണം ചെയ്യും. വൈകിട്ട് 4 മുതൽ ചേർത്തല എസ്.എൻ കോളേജ് അങ്കണത്തിൽ നടക്കുന്ന പരിപാടിയുടെ തത്സമയ സംപ്രേക്ഷണം ആരംഭിക്കുമെന്ന് യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ അറിയിച്ചു.