
തിരുവനന്തപുരം: കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സാംസ്‌കാരിക സദസും വിളംബരജാഥയും സംഘടിപ്പിച്ചു. 'ഹിന്ദുരാഷ്ട്രമായുള്ള ഇന്ത്യൻ പൗരന്മാരുടെ ആശങ്കകൾ ' വിഷയത്തിൽ ഡോ. രാജാ ഹരിപ്രസാദ് പ്രഭാഷണം നടത്തി. മുരുകൻ കാട്ടാക്കട കവിത ആലപിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ചെയർമാനുമായ ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.ബി. വിജയകുമാർ, ജനറൽ സെക്രട്ടറി പി. സുരേഷ്, കൺവീനർ എസ്.എസ്. മിനു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വിളംബരജാഥ നഗരസഭാങ്കണത്തിൽനിന്ന് ആരംഭിച്ച് അയ്യങ്കാളി ഹാളിൽ സമാപിച്ചു. ഇന്ന് രാവിലെ 10.30ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.വി. ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തും. നഗരവത്കരണവും വികസനവും എന്ന സെമിനാർ മന്ത്രി പി. രാജീവും ‘നഗരസഭാ രംഗവും സേവനരംഗവും’ സെമിനാർ മന്ത്രി കെ.എൻ. ബാലഗോപാലും ഉദ്ഘാടനം ചെയ്യും.