പാറശാല: ചെങ്കൽ കൃഷിഭവൻ സഞ്ചരിക്കുന്ന മണ്ണ് പരിശോധന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലോക മണ്ണ് ദിന വാരാഘോഷം ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അജിത്ത്കുമാർ ഉദ്‌ഘാടനം ചെയ്തു. ചെങ്കൽ കൃഷിഭവനിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ത്രേസ്യാ സിൽവസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചെങ്കൽ കൃഷി ഓഫീസർ ആൻസി ആർ.ജെ സ്വാഗതം പറഞ്ഞു. സഞ്ചരിക്കുന്ന മണ്ണ് പരിശോധന കേന്ദ്രത്തിലെ അസിസ്റ്റൻറ് സോയിൽ കെമിസ്റ്റ് എ.എസ്. ഫോറോഷ് ലോക മണ്ണ് ദിന സന്ദേശം നൽകി. മണ്ണ് പരിശോധന കേന്ദ്രത്തിലെ കൃഷി ഓഫീസർ ഗ്രീഷ്മ മണ്ണ് പരിശോധനയുടെ ആവശ്യകതയും മണ്ണ് ശേഖരിക്കുന്ന വിഷയങ്ങളിലും കർഷകർക്കായി വിവരിച്ചു. കൃഷി അസിസ്റ്റന്റ് ഷീജ നന്ദി പറഞ്ഞു. കർഷകർ എത്തിച്ച മണ്ണിന്റെ സാമ്പിളുകൾ കേന്ദ്രത്തിൽ പരിശോധിച്ച് റിപ്പോർട്ട് നൽകി.വാർഡ് മെമ്പർമാർ,കൃഷിഭവനിലെ ഉദ്യോഗസ്ഥർ,കർഷകർ ഉൾപ്പെടെ നാൽപതോളം പേർ പങ്കെടുത്തു.