
പാറശാല: സ്‌കൂൾ തലത്തിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സൗജന്യ ഇന്റർനെറ്റ് വൈ ഫൈ വഴി ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പി.എം വാണിയുടെ ഉദ്‌ഘാടനം ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്‌കൂളിൽ നടന്നു. ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അജിത്ത് കുമാർ ഉദ്‌ഘാടനം നിർവഹിച്ചു. ടെലികമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അജിത് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി.വേൾഡ് ഷോറിന്റെ മാനേജിംഗ് ഡയറക്ടർ അലക്സ് ജേക്കബ് പദ്ധതി വിശദീകരണത്തെ നടത്തി. സ്‌കൂൾ മാനേജിംഗ് ഡയറക്ടർ മോഹൻകുമാർ, സ്‌കൂൾ അക്കാഡമിക് ഡയറ്കടർ രാധാകൃഷ്‍ണൻ തുടങ്ങിയവർ പങ്കെടുത്തു.