കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിൽ സി.പി.എം, ബി.ജെ.പി കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഇരുകൂട്ടരും പ്രകടനങ്ങൾ നടത്തി. പുന്നാംകരിക്കകത്ത് നിന്ന് ആരംഭിച്ച ബി.ജെ.പി പ്രകടനം നക്രംച്ചിറ അഴിക്കൽ പുതിയറോഡിൽ പൊലീസ് തടഞ്ഞു. സി.പി.എം, ഡി.വൈ. എഫ്.ഐ പ്രവർത്തകരുടെ പ്രകടനം നക്രംച്ചിറ ജംഗ്ഷനിൽ രക്സ്തസാക്ഷി സ്മാരകത്തിന് സമീപത്ത് സമാപിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കാട്ടാക്കട, വിളപ്പിൽശാല, മലയിൻകീഴ്, നെയ്യാർഡാം,ആര്യനാട് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്ത്, നെയ്യാറ്റിൻകര ഡിവൈ.എസ്.പി ദിനരാജ്,എന്നിവരും സ്ഥലത്തെത്തിയിരുന്നു.