v-sivankutty

തിരുവനന്തപുരം: നാഷണൽ സർവീസ് സ്‌കീമിന്റെ സംസ്ഥാന ലീഡേഴ്സ് ക്യാമ്പായ 'സദ്ഭാവന' തോന്നയ്‌ക്കൽ സായിഗ്രാമത്തിൽ ആരംഭിച്ചു. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.എസ് സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.ആർ.എൻ.അൻസർ,റീജിയണൽ ഡയറക്ടർ ജി. ശ്രീധർ,കേരള യൂണിവേഴ്‌സിറ്റി പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.എ.ഷാജി,ഡോ. സി.ആർ, ഐ.എച്ച്.ആർ.ഡി പ്രോഗ്രാം കോ ഓർഡിനേറ്റർ അജിത് സെൻ, ഡോ.വി.എം. ജോയ് വർഗീസ്,ഡോ.ജേക്കബ് ജോൺ,പി.രഞ്ജിത്,അബ്ദുൾ ജബാർ അഹമ്മദ് എന്നിവർ സംസാരിച്ചു.ബ്രഹ്‌മ നായകം മഹാദേവനാണ് ക്യാമ്പ് ഡയറക്ടർ.നാളെ വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.