തിരുവനന്തപുരം: അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള പൈപ്പ് ലൈനിൽ പാറോട്ടുകോണത്തുണ്ടായ ചോർച്ച പരിഹരിക്കാൻ ഈ ലൈനിലെ ജലവിതരണം നിർത്തിവച്ചിരിക്കുന്നതിനാൽ പരുത്തിപ്പാറ, പാറോട്ടുകോണം, കരിയം,ശ്രീകാര്യം,പൗഡിക്കോണം,ചെമ്പഴന്തി,കഴക്കൂട്ടം, ടെക്നോപാർക്ക്,മൺവിള, പോങ്ങുംമൂട്, കുളത്തൂർ,പള്ളിപ്പുറം,സി.ആർ.പി.എഫ്, നാലാഞ്ചിറ, ആക്കുളം, ചെറുവയ്ക്കൽ, കേശവദാസപുരം, നാലാഞ്ചിറ, പള്ളിച്ചിറ,സ്റ്റേഷൻ കടവ് എന്നിവിടങ്ങളിൽ ഇന്ന് രാത്രി പത്തുമണിവരെ ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.