തിരുവനന്തപുരം: ആര്യനാട് ആശുപത്രിയിൽ കുട്ടികൾക്ക് വാക്‌സിൻ മാറി നൽകിയ സംഭവത്തിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സിനെതിരെ ( ജെ.പി.എച്ച്.എൻ ) മാത്രം നടപടി സ്വീകരിച്ചത് പ്രതിഷേധാർഹമാണെന്ന് കേരള ഗവ. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ.
കൂട്ടുത്തരവാദിത്വത്തോടെ നടക്കുന്ന വാക്‌സിനേഷനിൽ വീഴ്ചയുണ്ടായാൽ അത് ഒരാളുടെ മാത്രം കുറ്റമായി കണ്ട് നടപടിയെടുക്കുന്നത് തെറ്റായ സന്ദേശം നൽകും. എല്ലാവർക്കും നീതി ഉറപ്പാക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.