1

ശ്രീകാര്യം: ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു. വിതുര ആനപ്പാറ ചെമ്പിക്കുന്ന് തെക്കുംകര വീട്ടിൽ ഗിരീശൻ കാണിയുടെ മകൾ രേഷ്മയെയാണ് (18) ശ്രീകാര്യം ചാവടിമുക്ക് എൻജിനിയറിംഗ് കോളേജിന് സമീപം പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഹോസ്റ്റൽ അധികൃതർ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു. ശ്രീകാര്യം പൊലിസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.