വിതുര: സി.പി.എം വിതുര ഏരിയാ സമ്മേളനം 8,9 തീയതികളിൽ വിതുര നാസ് ഒാഡിറ്റോറിയത്തിൽ (കാട്ടാക്കട ശശിനഗർ) നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അഡ്വ. എൻ. ഷൗക്കത്തലി, കെ. വിനീഷ് കുമാർ എന്നിവർ അറിയിച്ചു. 8ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധിസമ്മേളനം സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം ടി.എൻ. സീമ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് എൻ. കൃഷ്ണൻനായർ, ആനത്തലവട്ടം ആനന്ദൻ, എൻ. രതീന്ദ്രൻ, പുത്തൻകട വിജയൻ, കെ.സി. വിക്രമൻ, സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ചെറ്റച്ചൽ സഹദേവൻ, ജില്ലാ കമ്മിറ്റി അംഗം വി.കെ. മധു, ജി. സ്റ്റീഫൻ എം.എൽ.എ, ഡി.കെ. മുരളി എം.എൽ.എ, സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി അഡ്വ. എൻ. ഷൗക്കത്തലി എന്നിവർ പങ്കെടുക്കും. 9ന് പ്രതിനിധിസമ്മേളനത്തിന് ശേഷം വൈകിട്ട് ഏരിയാസെക്രട്ടറിയെ തിരഞ്ഞെടുക്കും.