വിതുര: വിതുര പഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡ് ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. ജി.പി. പ്രേം ഗോപകുമാർ (യു.‌ഡി.എഫ്), രവികുമാർ (എൽ.ഡി.എഫ്), സുരേഷ്‌കുമാർ (ബിജെ.പി) എന്നിവരാണ് മത്സര രംഗത്തുള്ളത്.

ഇവിടെ നിന്ന് വിജയിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റും ആദിവാസികോൺഗ്രസ് നേതാവുമായിരുന്ന എൽ.വി. വിപിൻ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ഉപതിരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. എൽ.ഡി.എഫ് രണ്ടുതവണ തുടർച്ചയായി വിജയിച്ച വാ‌ർഡ് കഴിഞ്ഞ തവണ കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. വോട്ടെണ്ണൽ 8ന് രാവിലെ നടക്കും.