jayasurya

തിരുവനന്തപുരം: 'റോഡുകൾ മോശമാകാൻ കാരണം മഴയാണെങ്കിൽ ചിറാപുഞ്ചിയിൽ അതുണ്ടാവില്ലല്ലോ"- ചലച്ചിത്രതാരം ജയസൂര്യയുടെ വാക്കുകൾ കേട്ടപ്പോൾ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും ചിരിയടക്കാനായില്ല. നല്ല റോഡിലൂടെ സഞ്ചരിക്കുകയെന്നത് പൗരന്റെ അവകാശമാണ്. കടംവാങ്ങിയും ഭാര്യയുടെ സ്വർണം പണയം വച്ചും റോഡ് നികുതിയടയ്‌ക്കുന്നവരുണ്ട്. അവർക്ക് റോഡിൽ കിട്ടേണ്ട സൗകര്യം കിട്ടിയേ തീരൂ. അതു ചെയ്യാതെ മഴ ഉൾപ്പെടെയുള്ളവയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതു ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും ജയസൂര്യ പറഞ്ഞു.

റോഡിന്റെ പരിപാലന കാലാവധി ബോർഡുകൾ (ഡിഫക്ട് ലയബിലിറ്റി പീരിയഡ്) കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും നമ്പറും സഹിതം പ്രദർശിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാർ - പൈപ്പിൻമൂട് റോഡിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനൊപ്പം നിർവഹിക്കുകയായിരുന്നു ജയസൂര്യ. ഊർജസ്വലനും കാര്യങ്ങൾ പഠിക്കാൻ തത്പരനുമായ മന്ത്രി റിയാസിന്റെ നേതൃത്വത്തിൽ കേരളത്തിലെ റോഡുകൾ നന്നാകുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ പാർട്ടി നോക്കിയല്ല പരിപാടിക്ക് വന്നത്. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന ആശയം നല്ലതാണ്. കേരളത്തിൽ പലയിടത്തും കൂൺ പോലെ ടോൾ ബൂത്ത് പൊങ്ങുകയാണ്. കാലാവധി കഴിഞ്ഞിട്ടും ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് നിയന്ത്രിക്കണമെന്നും ജയസൂര്യ പറഞ്ഞു.

 അറ്റകുറ്റപ്പണി ഉത്തരവാദിത്തം കരാറുകാരന്: മന്ത്രി റിയാസ്

റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിപാലന കാലാവധിയിൽ കരാറുകാരൻ അറ്റകുറ്റപ്പണി നടത്തണം. അത് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. വർഷത്തിൽ മൂന്ന് തവണ മന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. എൻജിനിയർമാർ തങ്ങളുടെ പരിധിയിലുളള റോഡുകൾ എല്ലാ മാസവും സന്ദ‌ർശിച്ച് ഫോട്ടോ റിപ്പോർട്ട് നൽകണം. ഇക്കാര്യം വിലയിരുത്താൻ ഒരുമിഷൻ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവർക്കാവശ്യമായ വാഹനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ധന വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു.

വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ജോയിന്റ് സെക്രട്ടറി സാംബശിവറാവു, കൗൺസിലർ ഡോ. റീന തുടങ്ങിയവർ പ്രസംഗിച്ചു.

 റി​യാ​സ് ​പ്ര​തീ​ക്ഷ​യു​ള്ള മ​ന്ത്രി​:​ ​ജ​യ​സൂ​ര്യ

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​ന്റെ​ ​ഭാ​വി​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് ​ന​ട​ൻ​ ​ജ​യ​സൂ​ര്യ​യു​ടെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റ്.​ ​ര​ണ്ടു​ദി​വ​സം​ ​മു​മ്പാ​ണ് ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​വി​ളി​ച്ച് ​ഒ​രു​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​മോ​ ​എ​ന്ന് ​ചോ​ദി​ച്ച​ത്.​ ​വ​ള​രെ​യ​ധി​കം​ ​ശ്ര​ദ്ധി​ക്കു​ന്ന​ ​വ്യ​ക്തി​ത്വ​മാ​ണ് ​മു​ഹ​മ്മ​ദ് ​റി​യാ​സ്.​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​നാ​ടി​ന് ​മാ​റ്റം​ ​വ​ര​ണം​ ​എ​ന്ന് ​ചി​ന്തി​ക്കു​ന്ന​ ​യു​വ​ത്വ​ത്തെ​ ​അ​ദ്ദേ​ഹ​ത്തി​ൽ​ ​കാ​ണാ​ൻ​ ​സാ​ധി​ച്ചി​ട്ടു​ണ്ട്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​മെ​ന്നു​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കു​ടും​ബ​ത്തി​നൊ​പ്പം​ ​പ്ര​ഭാ​ത​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ ​ശേ​ഷ​മാ​ണ് ​പ​രി​പാ​ടി​ക്ക് ​പോ​യ​ത്.​ ​യാ​ത്ര​യ്‌​ക്കി​ടെ​ ​എ​ന്റെ​ ​ഉ​ള്ളി​ൽ​ ​തോ​ന്നു​ന്ന​ത് ​വേ​ദി​യി​ൽ​ ​പ​റ​ഞ്ഞോ​ട്ടെ​ ​എ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​ഉ​ള്ളി​ൽ​ ​തോ​ന്നി​യ​ത് ​പ​റ​യു​ന്ന​തു​കൊ​ണ്ടാ​ണ് ​നി​ങ്ങ​ളെ​ ​വി​ളി​ച്ച​തെ​ന്നാ​യി​രു​ന്നു​ ​മ​ന്ത്രി​യു​ടെ​ ​മ​റു​പ​ടി.​ ​നാ​ടി​ന് ​മാ​റ്റം​ ​വ​ര​ണം,​ ​തെ​റ്റു​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട​ണം.​ ​ആ​ ​വാ​ക്കു​ക​ൾ​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ടെ​ ​ശ​ബ്ദ​മാ​യി​രു​ന്നു.​ ​ഞാ​ൻ​ ​വേ​ദി​യി​ൽ​ ​ഉ​ന്ന​യി​ച്ച​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ൾ​ക്കും​ ​പ്ര​തി​വി​ധി​ ​ഉ​ണ്ടാ​ക്കാ​മെ​ന്ന് ​മ​ന്ത്രി​ ​റി​യാ​സ് ​പ​റ​ഞ്ഞു.
അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വാ​ക്ക് ​പ്രാ​വ​ർ​ത്തി​ക​മാ​യി​ ​കൊ​ണ്ടി​രി​ക്കു​ന്ന​ ​സ​ത്യ​മാ​ണ് ​എ​ന്ന​താ​ണ് ​ഇ​തു​വ​രെ​യു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്തി​ക​ൾ​ ​എ​ന്നെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി​ ​ത​ന്ന​ത്.​ ​അ​തി​ന്റെ​ ​വ​ലി​യ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​ഇ​നി​മു​ത​ൽ​ ​ന​മ്മു​ടെ​ ​റോ​ഡു​ക​ളി​ൽ​ ​അ​ത് ​പ​ണി​ത​ ​കോ​ൺ​ട്രാ​ക്ട​റു​ടെ​ ​പേ​രും​ ​ഫോ​ൺ​ ​ന​മ്പ​റും​ ​വി​ലാ​സ​വും​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ക​ ​എ​ന്ന​ ​രീ​തി.​ ​വി​ദേ​ശ​ങ്ങ​ളി​ൽ​ ​മാ​ത്രം​ ​ന​മ്മ​ൾ​ ​ക​ണ്ടു​പ​രി​ച​യി​ച്ച​ ​വി​പ്ല​വ​ക​ര​മാ​യ​ ​തീ​രു​മാ​നം​ ​അ​ദ്ദേ​ഹം​ ​ന​ട​പ്പി​ലാ​ക്കു​ക​യാ​ണ്.​ ​അ​ത് ​ജ​ന​കീ​യ​ ​സ​ർ​ക്കാ​റി​ന്റെ​ ​ല​ക്ഷ​ണ​മാ​ണ്.​ ​റി​യാ​സ് ​ന​മ്മു​ടെ​ ​ശ​ബ്ദം​ ​കേ​ൾ​ക്കു​ന്ന,​ ​അ​തി​നു​ ​മൂ​ല്യം​ ​കൊ​ടു​ക്കു​ന്ന​ ​മ​ന്ത്രി​യാ​ണെ​ന്നും​ ​ജ​യ​സൂ​ര്യ​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ചു.